Posted On
date_range Updated On
date_range ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിൽ ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. അലോട്ട്‌മെന്‍റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്‍റൗട്ടെടുത്ത ഫീ േപമെന്‍റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓൺലൈനായോ ഒക്‌ടോബർ 29 നകം ഫീസ് അടക്കണം.
ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്‍റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള െറഗുലർ അലോട്ട്‌മെന്‍റുകളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.