തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,178 വിദ്യാർഥികളുടെ സ്‌പെഷൽ ഫീസ് പൂർണമായി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഓരോ സ്വാശ്രയ കോളജും സർക്കാറിന് നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ച നിർധനരായ 25 ശതമാനം കുട്ടികളെയാണ് ഫീസിളവിന് പരിഗണിച്ചത്.
5000 രൂപമുതൽ 25,000 രൂപവരെയുള്ള ഫീസിളവാണ് ലഭിക്കുക. ഇവർക്ക് സ്‌കോളർഷിപ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 2021-22 ബാച്ചിലെ ഫീസിളവിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.