മലപ്പുറം: ഉന്നത വിദ്യഭ്യാസ മേഖലയിലെ എക്കാലത്തും മികച്ച സാധ്യതകൾ നൽകുന്ന മേഖലയാണ് എം.ബി.ബി.എസ് പഠനം. ഇന്ത്യയടക്കം ലോകത്തെ രാജ്യങ്ങളിലെല്ലാം ഡോക്ടർമാർക്ക് അനന്ത സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. മികച്ച സ്ഥാപനത്തിൽ ലോകനിലവാരത്തിൽ എം.ബി.ബി.എസ്. പഠനം എന്നത് ഓരോ വിദ്യാർഥികളുടെയും സ്വപ്നമാണ്. ഇന്ത്യയിൽ മെഡിക്കൽ പഠനത്തിന് സീറ്റ് ലഭിക്കാത്തതായിരുന്നു വിദേശ യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാൻ മുൻകാലങ്ങളിൽ വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് പ്രശസ്തമായ അന്തർദേശീയ യൂനിവേഴ്‌സിറ്റികളിൽ പഠിക്കുക എന്ന സ്വപ്നമാണ് വിദേശത്ത് പോകാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കൂടാതെ വിദേശ യൂനിവേഴ്സിറ്റികളിൽ പഠിക്കാനുള്ള ചെലവ് താരതമ്യേന കുറവാണ് എന്നതും വിദ്യാർഥികളിലെ മാറ്റത്തിന്‍റെ കാരണമായി. വിദേശത്ത് മികച്ച യൂനിവേഴസിറ്റിയിൽ എം.ബി.ബി.എസ് പഠനമെന്ന സ്വപ്നം നിറവേറ്റാനും അനന്ത സാധ്യതകളെ പരിചയപ്പെടുത്താനും ‘മാധ്യമം’ അവസരം ഒരുക്കുകയാണ്.
വിദേശത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ‘മാധ്യമം’ ജോർജിയയിലെ പ്രശസ്തമായ മെഡിക്കൽ യൂനിവേഴ്സിറ്റിയായ യൂറോപ്യൻ യൂണിവേഴ്സിറ്റി ഫാക്കൽട്ടി ഓഫ് മെഡിസിനുമായി സഹകരിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. കേരളത്തിൽ മൂന്ന് സ്ഥലങ്ങളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഏപ്രിൽ 19ന് കോഴിക്കോടും 20ന് മലപ്പുറത്തും 22ന് കൊച്ചിയിലുമാണ് സെമിനാർ. എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിനായി വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും. യൂറോപ്യൻ യൂനിവേഴ്സിറ്റിയിൽ നിന്നും വൈസ് പ്രസിഡന്‍റ്, റെക്ടർ, ഡെപ്യൂട്ടി ഡീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക : https://www.madhyamam.com/european-mbbs
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.