രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദത്തിന് കാർഷിക സർവകലാശാലകളിൽ 15 ശതമാനം സീറ്റിലും കർണാലിലെ നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഡി.ആർ.െഎ) ഉൾപ്പെടെ ചില കേന്ദ്ര കാർഷിക സർവകലാശാലകളിലെ മുഴുവൻ സീറ്റിലും മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ നീക്കിവെച്ചിട്ടുള്ള 25 ശതമാനം സീറ്റിലും െഎ.സി.എ.ആറിന് കീഴിലെ കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ കോഴ്സുകളിലേക്കും കാർഷിക അനുബന്ധ കോഴ്സുകളിലെ പി.ജി സ്കോളർഷിപ്പിനും വേണ്ടി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ (െഎ.സി.എ.ആർ) ആഭിമുഖ്യത്തിൽ ജൂൺ 10, 11 തീയതികളിലാണ് അഖിലേന്ത്യ അഗ്രികൾചറൽ പ്രവേശന പരീക്ഷ (എ.െഎ.ഇ.ഇ.എ -യു.ജി ആൻഡ് പി.ജി 2017) നടക്കുക.
ഇതിനായി മേയ് നാലിന് മുമ്പ് ഒാൺലൈനായി അപേക്ഷിക്കണം. വെറ്ററിനറി ഒഴികെയുള്ള കാർഷിക / അനുബന്ധ വിഷയങ്ങളിലെ നാഷനൽ ടാലൻറ് സ്കോളർഷിപ്പിനും ‘എ.െഎ.ഇ.ഇ.എ -യു.ജി 2017’െൻറ മാർക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. കേരള കാർഷിക വെറ്ററിനറി വാഴ്സിറ്റികളിലെ പ്രവേശനവും പരീക്ഷയുടെ പരിധിയിൽ വരും.
കാർഷിക സർവകലാശാലകളിൽ ഡോക്ടറൽ േപ്രാഗ്രാമുകളിൽ നീക്കിെവച്ചിട്ടുള്ള 25 ശതമാനം സീറ്റിലും പുസയിലെ കേന്ദ്ര കാർഷിക സർവകലാശാലയിലെ മുഴുവൻ സീറ്റിലും െഎ.സി.എ.ആർ -ജെ.ആർ.എഫ് / എസ്.ആർ.എഫിനും (പി.ജി.എസ്) വേണ്ടിയുള്ള ദേശീയ മത്സര പരീക്ഷയായ എ.െഎ.സി.ഇ -ജെ.ആർ.എഫ് / എസ്.ആർ.എഫ് (പി.ജി.എസ്) ജൂൺ 11ന് നടക്കും. പിഎച്ച്്.ഡി പ്രവേശനത്തിനും െഫലോഷിപ്പിനും വേണ്ടിയാണ് ഇൗ പരീക്ഷ.
എ.െഎ.ഇ.ഇ.എ -യു.ജി 2017 ജൂൺ 10ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും എ.െഎ.ഇ.ഇ.എ -പി.ജി 2017 ജൂൺ 11ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയുമാണ് നടത്തുക. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, മണ്ണുത്തി (തൃശൂർ), കോഴിക്കോട് എന്നിവ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. െഎ.െഎ.സി.ഇ -ജെ.ആർ.എഫ്/ എസ്.ആർ.എഫ് (പി.ജി.എസ്) ജൂൺ 11ന് രാവിലെ 10 മുതൽ ഒരു മണിവരെയാണ് നടത്തുക. ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽവെച്ചാണ് പരീക്ഷ.
എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ-
എ.െഎ.ഇ.ഇ.എ -യു.ജി 2017 -യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി / പ്ലസ് ടു / തുല്യബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി, എസ്.ടി / ഭിന്നശേഷിക്കാർക്ക് 40 ശതമാനം മതി.
എ.െഎ.ഇ.ഇ.എ -പി.ജി 2017 -യോഗ്യത: അഗ്രികൾചർ, ഫിഷറീസ്, ഹോർട്ടികൾചർ, ഹോം സയൻസ്, സെറികൾചർ, ഡെയറി ടെക്നോളജി, വെറ്ററിനറി, ഫോറസ്്ട്രി, അഗ്രികൾചറൽ എൻജിനീയറിങ്, അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഒാപറേഷൻ, ഫുഡ് സയൻസ്, ബയോ ടെക്നോളജി മുതലായ ഡിസിപ്ലിനുകളിൽ 60 ശതമാനം മാർക്കിൽ (6.6 ഒ.ജി.പി.എ) കുറയാതെയുള്ള ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവരാകണം. എസ്.സി, എസ്.ടി / ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്ക് / 5.6 സി.ജി.പി.എ മതി.
എ.െഎ.സി.ഇ -ജെ.ആർ.എഫ്, എസ്.ആർ.എഫ് (പി.ജി.എസ്) 2017 -യോഗ്യത: ബന്ധെപ്പട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ / 6.5 സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയുണ്ടാകണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്ക് /5.5 സി.ജി.പി.എ മതി.
യോഗ്യതാ മാനദണ്ഡങ്ങൾ www.icar.org.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ്: എ.െഎ.ഇ.ഇ.എ -യു.ജിക്ക് 500 രൂപ. എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർക്ക് 250 രൂപ. എ.െഎ.ഇ.ഇ.എ -പി.ജിക്ക് 600 രൂപ. എസ്.സി, എസ്.ടി/ ഭിന്നശേഷിക്കാർക്ക് -300 രൂപ. എ.െഎ.സി.ഇ -ജെ.ആർ.എഫ് / എസ്.ആർ.എഫിന് (പി.ജി.എസ്) 1200 രൂപ. എസ്.സി, എസ്.ടി ഭിന്നശേഷിക്കാർക്ക് 600 രൂപ.
അപേക്ഷ ഒാൺലൈനായി www.icar.org.in എന്ന വെബ്സൈറ്റിലൂടെ മേയ് നാലിന് മുമ്പായി സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷയുടെ ഹാർഡ് കോപ്പി ആവശ്യമായ രേഖകൾ സഹിതം The Controller of examination (Agril. Education), Room No -216, ICAR, Krishi Anusandhan Bhavan -II, Pusa, New Delhi -110012 എന്ന വിലാസത്തിൽ അയക്കണം. ഇത് മേയ് 15 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.