'ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം'

തിരൂർ: പ്രാരംഭ ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ഇപ്പോഴും വിദ്യാലയങ്ങൾക്കുള്ള വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. തീരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്‌കൂൾ ‘ഇംഗ്ലീഷ് ഫോർ ഏർലി ചൈൽഡ്ഹുഡ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച് പരിശീലന പരിപാടിയിലാണ് വിദഗ്ധ അഭിപ്രായം പങ്കുവെച്ചത്.

മലയാളം, കിൻഡർഗാർട്ടൻ, മോണ്ടിസ്സോറി മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിൽ നിന്ന് 50 അധ്യാപകർ പങ്കെടുത്തു. പരിപാടിക്ക് ഡോ. പി.കെ. ബാബുവും ഡോ. കെ.കെ. കുഞ്ഞമ്മതും നേതൃത്വം നൽകി. പ്രാരംഭ ക്ലാസുകളിലെ ഭാഷാദക്ഷത വികസനത്തിന് അനുയോജ്യമായ തന്ത്രങ്ങളും പ്രവർത്തനരീതികളും ചർച്ചയായ പരിശീലനം അധ്യാപകരുടെ സജീവ പങ്കാളിത്തത്താൽ സമ്പന്നമായി.

ക്ലാസ് മുറി അനുഭവങ്ങൾ പങ്കുവെച്ച് പുതിയ രീതികൾ പരീക്ഷിക്കാനും അവയുടെ പ്രായോഗികത വിലയിരുത്താനും അധ്യാപകർ അവസരം പ്രയോജനപ്പെടുത്തി. കുട്ടികളുടെ ഭാഷാ ഉപയോഗം കൂടുതൽ സ്വാഭാവികമാക്കാൻ സുസംഘടിത ഇടപെടലുകൾ ആവശ്യമാണെന്ന സന്ദേശമാണ് രണ്ടു ദിവസങ്ങളും ഉയർന്നുവന്നത്. പരിപാടിയുടെ നടത്തിപ്പിന് സഹകരിച്ച ഓപ്പൺ സർകിൾ സംഘത്തിനും പങ്കെടുത്ത അധ്യാപകർക്കും സ്‌കൂൾ അധികൃതർ നന്ദി അറിയിച്ചു.

Tags:    
News Summary - 'The quality of English language learning must be ensured'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.