എൻജിനീയറിങ്, ആർക്കിടെക്ചർ താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത താൽക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

ഇത് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ ഈ വർഷം നടത്തുന്ന അവസാന അലോട്ട്മെന്റായിരിക്കും. 'കീം 2022-കാൻഡിഡേറ്റ് പോർട്ടൽ'ലെ 'പ്രൊവിഷനൽ അലോട്ട്മെന്‍റ് ലിസ്റ്റ്' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് ലിസ്റ്റ് കാണാം. പരാതികളുണ്ടെങ്കിൽ ceekinfo.cee @kerala.gov.in ഇ-മെയിലിൽ ഒക്ടോബർ14ന് ഉച്ചക്ക് 12നകം അറിയിക്കാം.

മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റും വിശദ വിജ്ഞാപനവും കോളജിൽ ഹാജരാകുന്നത് സംബന്ധിച്ച ഷെഡ്യൂളും പിന്നീട് പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹൈൽപ് ലൈൻ നമ്പർ: 0471-2525300.

Tags:    
News Summary - Engineering and Architecture Allotment Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.