എയ്റോസ്‍പേസ് എൻജിനീയറിങ്/എയ്റോനോട്ടിക്കൽ/സ്‍പേസ് എൻജിനീയറിങ് ആൻഡ് റോക്കറ്ററി/ഏവിയോണിക്സ്/എയർക്രാഫ്റ്റ് എൻജിനീയറിങ് എന്നിവയിൽ റെഗുലർ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഡി.ആർ.ഡി.ഒ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബിരുദതലത്തിൽ 20 സ്കോളർഷിപ്പുകളുണ്ട്. വാർഷിക സ്കോളർഷിപ് തുക 1,20,000 രൂപ. നാലുവർഷത്തെ ഫുൾടൈം BE/BTech/ഇന്റഗ്രേറ്റഡ് ഡ്യുവൽ/മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് ആദ്യത്തെ നാലുവർഷത്തേക്കാണ് സ്കോളർഷിപ് ലഭിക്കുക. പ്രാബല്യത്തിലുള്ള ജെ.ഇ.ഇ മെയിൻ സ്കോർ നേടിയിട്ടുള്ളവരാകണം. സെലക്ഷൻ ജെ.ഇ.ഇ മെയിൻ മെറിറ്റടിസ്ഥാനത്തിലാണ്.പി.ജി തലത്തിൽ 10 സ്കോളർഷിപ്പുകൾ. സ്കോളർഷിപ് തുക വർഷത്തിൽ 1,86,000 രൂപ.
രണ്ടുവർഷത്തെ ഫുൾടൈം ME/MTech/MSc എൻജിനീയറിങ് കോഴ്സ് പഠിക്കുന്നവരാകണം. ബി.ടെക്/ബി.ഇ 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാകണം. സെലക്ഷൻ ഗേറ്റ് സ്കോർ, മെറിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്.
വിജ്ഞാപനം https://rac.gov.in, www.drdo.gov.in എന്നീ വെബ്സൈറ്റുകളിൽ. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (DRDO) റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്ററാണ് 2021-22 വർഷത്തെ സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഓൺലൈനായി 31നകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.