ഡോ. കെ.കെ. ഗീതാകുമാരിക്ക് കാലടി വി.സിയുടെ ചുമതല

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഡോ. കെ.കെ. ഗീതാകുമാരിക്ക് നൽകി രാജ്ഭവൻ ഉത്തരവിറക്കി. കാലിക്കറ്റ് സർവകലാശാല സംസ്കൃതം പഠനവകുപ്പിൽ പ്രഫസറാണ് ഡോ. കെ.കെ. ഗീതാകുമാരി. കാലടി വി.സിയായിരുന്ന ഡോ. എം.വി. നാരായണനെ നീക്കിയ ഗവർണറുടെ നടപടി ഹൈകോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വി.സിയുടെ ചുമതല ഗീതാകുമാരിക്ക് നൽകിയത്.

മാർച്ച് ഏഴിനാണ് കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെയും കാലടി വൈസ് ചാൻസലർ ഡോ. എം.വി. നാരായണനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇതിനെതിരെ ഇരുവരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കാലിക്കറ്റ് വി.സിയെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തപ്പോൾ കാലടി വി.സിയെ പുറത്താക്കിയ ഉത്തരവിൽ ഇടപെട്ടില്ല. കാലടി സര്‍വകലാശാല വി.സി നിയമനത്തില്‍, ഡോ. എം.വി. നാരായണന്‍റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. ഇത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. 

Tags:    
News Summary - Dr. K.K. Geethakumari is in charge of Kalady VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.