തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ്സൈറ്റിലും (www.dme.kerala.gov.in) പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ആഗസ്റ്റ് 31നകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.
കോഴ്സിെൻറ അന്തിമ ലിസ്റ്റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിക്കും. 15ന് രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ റാങ്ക് ഒന്ന് മുതൽ 75 വരെയുള്ള പട്ടികജാതി വിഭാഗം പെൺകുട്ടികളുടെയും 12 മുതൽ ഒരു മണിവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ പട്ടികവർഗവിഭാഗക്കാരുടെയും രണ്ടു മണിക്ക് ശേഷം 76 മുതൽ റാങ്ക് ലിസ്റ്റിലുള്ള എല്ലാ പട്ടികജാതി വിഭാഗം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഇൻറർവ്യൂ നടക്കും.
അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു/തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം ഫിസിക്കൽ ഫിറ്റ്നസ് എന്നിവ) ഇൻറർവ്യൂവിന് ഹാജരാക്കണം.
ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർ േപ്രാസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന അനുമതിപത്രം (വെബ്സൈറ്റിൽ ലഭ്യമാണ്) പൂരിപ്പിച്ച് ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഇൻറർവ്യൂവിന് പങ്കെടുക്കാത്തവരെ പിന്നീട് സ്പോട്ട് അലോട്ട്മെൻറ് ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.