Posted On
date_range Updated On
date_range ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി
ഡൽഹി സർവകലാശാലയുടെ 68 കോളജുകളിലായി 78 അണ്ടർ ഗ്രാജുവേറ്റ്/ബിരുദ കോഴ്സുകളിൽ 70,000ത്തിലേറെ സീറ്റുകളിലേക്ക് പ്രവേശന നടപടികളാരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റംസ് (CSAS-UG 2023) വഴിയാണ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ‘CUET-UG 2023’ സ്കോർ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
താല്പര്യമുള്ളവർക്ക് www.admission.uod.ac.inൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി 100 മതി. CUET-UG ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ദേശീയതലത്തിലാണ് പ്രവേശനം. കോഴ്സുകളും കോളജുകളും അടക്കം വിശദവിവരങ്ങൾ www.admission.uod.ac.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.