പാഠ്യപദ്ധതിപരിഷ്കരണം: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ടെക്പ്ലാറ്റ്ഫോം വി. ശിവൻകുട്ടി ലോഞ്ച് ചെയ്തു

തിരുവനന്തപുരം :പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ടെക്പ്ലാറ്റ്ഫോം മന്ത്രി വി ശിവൻകുട്ടി ലോഞ്ച് ചെയ്തു. കേരളത്തിലുള്ളവര്‍ക്കും രാജ്യത്തിലാകെയും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.സി.ഇ.ആര്‍.ടി-ക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം. ടെക് പ്ലാറ്റ്ഫോമില്‍ വിദ്യാർഥികള്‍, അധ്യാപകര്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്. വെബ്സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ഉള്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

26 ഫോക്കസ് ഏരിയയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ളവ തെരഞ്ഞെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാവുന്നതാണ്. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് നല്‍കിയിരിക്കുന്ന കമന്റ് ബോക്സില്‍ നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്ത് ഉള്‍പ്പെടുത്താം. എഴുതി തയാറാക്കിയ നിര്‍ദേശങ്ങള്‍ ഇമേജ്, പി.ഡി.എഫ്. ഫോര്‍മാറ്റില്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതും കൂടുതല്‍ മേഖലകളിലെ‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഇതേ രീതി ആവര്‍ത്തിക്കേണ്ടതുമാണ്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാനതലത്തില്‍ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിന്‍ സൗകര്യവുമുണ്ട്.എന്നാല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമാണ്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസര്‍ ഗൈഡും പോര്‍ട്ടലിലുണ്ട്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു എസ്.സി.ഇ ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Curriculum Reform: TechPlatform for Online Submission of Proposals to the Public V. Shivankutty launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.