സി.യു.ഇ.ടി-പി.ജി രജിസ്ട്രേഷൻ 31വരെ നീട്ടി

​ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 250ഓ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് 11 മു​ത​ൽ 28 വ​രെ നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കോ​മ​ൺ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ൽ (സി.​യു.​ഇ.​ടി-​പി.​ജി 2024) പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു. അ​ന്ന് രാ​ത്രി 11.50 വ​രെ​യാ​ണ് സ​മ​യം.

ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ഫീ​സ​ട​ക്കാം. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഫെ​ബ്രു​വ​രി 2-4വ​രെ സൗ​ക​ര്യം ല​ഭി​ക്കും. നേ​ര​ത്തേ ജ​നു​വ​രി 24 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. നാ​ലു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മൊ​ത്തം 4.58 ല​ക്ഷം പേ​രാ​ണ് സി.​യു.​ഇ.​ടി-​പി.​ജി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ വ​നി​ത​ക​ളാ​യി​രു​ന്നു.

Tags:    
News Summary - CUET-PG registration extended till 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.