തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ ബിരുദത്തോടൊപ്പം സിവിൽ സർവിസ് പരിശീലനവും നൽകുന്ന ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്‌സിൽ പ്രവേശനം. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യപ്രകാരം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്.
ബിരുദം നേടി വർഷങ്ങൾ നീളുന്ന പരിശീലനത്തിന് കാത്തിരിക്കുന്ന പതിവുരീതിക്ക് വിരാമമിട്ടാണ് നൂറുൽ ഇസ്‌ലാം സർവകലാശാല പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിച്ചത്. ബി.എ പൊളിറ്റിക്കൽ സയൻസ് പഠനത്തോടൊപ്പം സിവിൽ സർവിസ് കോച്ചിങ്ങും സമന്വയിപ്പിച്ച് സവിശേഷമായ റെസിഡൻഷ്യൽ പ്രോഗ്രാമാണ് സർവകലാശാല കാമ്പസിൽ ആരംഭിച്ചത്.
ബിരുദം പൂർത്തിയാക്കുമ്പോൾതന്നെ സിവിൽ സർവിസ് പരീക്ഷക്കും സജ്ജരാകാൻ ഇതിലൂടെ സാധിക്കും. സിവിൽ സർവിസ് പരിശീലനത്തിനായി ഡൽഹിയിലോ മറ്റു ദൂരദേശങ്ങളിലേക്കോ പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സ്വന്തം നാട്ടിൽതന്നെ ദേശീയ നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ്.
പൂർണമായും കാമ്പസിൽ താമസിച്ച് പഠിക്കാനുള്ള റെസിഡൻഷ്യൽ സൗകര്യം വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നൽകും. നൂറുൽ ഇസ്‌ലാം സിവിൽ സർവിസ് അക്കാദമിയിലൂടെ ഇതിനകം നിരവധി പേർ ഉന്നത പദവികളിലെത്തി. മികച്ച ഹോസ്റ്റൽ സൗകര്യങ്ങളും അക്കാദമിക് അന്തരീക്ഷവും കുറഞ്ഞ ചെലവിൽ ലഭ്യമാണ്. ഈ പാഠ്യപദ്ധതിയെക്കുറിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943352456 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.