ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലവും ഐ.എസ്.സി 12 ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലവും ഐ.എസ്.സി 12ാം ക്ലാസ് ഫലവും പ്രഖ്യാപിച്ച് സി.ഐ.സി.ഇ. ഐ.എസ്.സിയിൽ ദക്ഷിണ മേഖലയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 99.76 ശതമാനമാണ് വിജയശതമാനം.

പടിഞ്ഞാറൻ മേഖലക്ക് 99.72 ശതമാനവും കിഴക്കൻ മേഖലക്ക് 98.76 ശതമാനവും വടക്കൻ മേഖലക്ക് 98.97 ശതമാനവും വിജയമുണ്ട്. വിദേശ വിദ്യാർഥികളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ജയിച്ചിട്ടുണ്ട്.

ഐ.സി.എസ്.ഇയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പടിഞ്ഞാറൻ മേഖലയാണ്. 99.83 ​ശതമാനമാണ് വിജയം. തെക്കൻ മേഖലക്ക് 99.73 ശതമാനവും കിഴക്കൻ മേഖലക്ക് 98.70 ശതമാനവും വടക്കൻ മേഖലക്ക് 98.78 ശതമാനവും വിജയമുണ്ടായിട്ടുണ്ട്. 93.39 ശതമാനമാണ് വിദേശവിദ്യാർഥികളുടെ വിജയം.

cisce.org എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയാമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 27നാണ് ഐ.സി.എസ്.ഇ പരീക്ഷ അവസാനിച്ചത്. ഏപ്രിൽ അഞ്ചിനാണ് ഐ.എസ്.സി പരീക്ഷ അവസാനിച്ചത്.

Tags:    
News Summary - CISCE ISC, ICSE Results 2025: Class 10, 12 Board Results Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.