സി.ബി.എസ്.ഇ  പരീക്ഷ തീയതികളില്‍ മാറ്റം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ളാസ് പരീക്ഷ തീയതികളില്‍ മാറ്റം. പത്താം ക്ളാസ് തമിഴ് (006) പരീക്ഷ മാര്‍ച്ച് 10ല്‍നിന്ന് 18ലേക്കും ഗുരുങ് (132) പരീക്ഷ മാര്‍ച്ച് 23ല്‍ നിന്ന് മാര്‍ച്ച് 10ലേക്കും മാറ്റി. നാഷനല്‍ കാഡറ്റ് കോര്‍പ്സ്(076) പരീക്ഷ മാര്‍ച്ച് 15ല്‍നിന്ന് 23ലേക്ക് മാറ്റി. 

12ാം ക്ളാസ് തിയറ്റര്‍ സ്റ്റഡീസ്(078) പരീക്ഷ ഏപ്രില്‍ 20ല്‍നിന്ന് ഏപ്രില്‍ 10ലേക്ക് മാറ്റി. തംഗ്ഖുല്‍(193) പരീക്ഷ ഏപ്രില്‍ 10നാണ്. ഫിസിക്കല്‍ എജുക്കേഷന്‍(048) പരീക്ഷ ഏപ്രില്‍ 10ല്‍നിന്ന് 12ലേക്കും സോഷ്യോളജി(039) പരീക്ഷ ഏപ്രില്‍ 12ല്‍നിന്ന് 20ലേക്കും മാറ്റി. ഫുഡ് സര്‍വിസ്(736) പരീക്ഷ ഏപ്രില്‍ 29നുപകരം 26നാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിലാണ് മാറ്റം.

ബയോളജി പരീക്ഷക്കും ജോയന്‍റ് എന്‍ട്രന്‍സ് പരീക്ഷക്കും ഇടയില്‍ ആവശ്യത്തിന് സമയമില്ളെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ബയോളജി പരീക്ഷാതീയതി മാറ്റിയിട്ടില്ല. 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷ ഇത്തവണ 10,98,420 പേരാണ് എഴുതുന്നത്. പത്താം ക്ളാസ് പരീക്ഷ 16,67,573 വിദ്യാര്‍ഥികളും എഴുതുന്നു.
 
Tags:    
News Summary - CBSE revises Class X, XII exam time table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.