ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണ്ണയത്തിനായി ഉത്തരപേപ്പറിന്‍റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷ നീട്ടി. നാളെ അർധരാത്രി വരെയാണ് അപേക്ഷാസമയം നീട്ടിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഇടപ്പെട്ടതിന് പിന്നാലെയാണ് നടപടി.
നിലവിൽ ചില സാങ്കേതികപ്രശ്നങ്ങൾകൂടി നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രധാനപ്പെട്ട ഐ.ഐ.ടികളിൽ നിന്നുള്ള വിദഗ്ധരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇയെ സഹായിക്കുന്ന തരത്തിലുള്ള നടപടികൾ വിദഗ്ധ സമിതി സ്വീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നൽകിയിട്ടുള്ളത്. ഇതോടൊപ്പം പേയ്മെന്‍റ് ഗേറ്റ്‍വേയുമായി ബന്ധപ്പെട്ട് നാല് പൊതുമേഖല ബാങ്കുകളോട് സഹായം തേടിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം തികഞ്ഞില്ല എന്ന പരാതിയെ തുടർന്നാണ് വീണ്ടും സമയം നീട്ടിയത്. വെബ്സൈറ്റിന്‍റെ പ്രവർത്തനത്തെ പറ്റിയും ചില വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.