സി.ബി.എസ്​.ഇ ബോർഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന്​ പ്രഖ്യാപിക്കുമെന്ന്​​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: സി.ബി.എസ്​.ഇ ബോർഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കുമെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. അദ്ദേഹത്തി​െൻറ ട്വിറ്റർ പേജിലൂടെയാണ്​ ഇക്കാര്യമറിയിച്ചത്​. ജനുവരി,​ ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകളുണ്ടാവില്ലെന്ന്​ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഓൺലൈൻ പരീക്ഷകൾ പ്രായോഗികമല്ലാത്തതിനാൽ പരീക്ഷകൾ ഓഫ്‌ലൈനിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ മാർച്ച്​ 17 മുതൽ തുടങ്ങും. എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ക്ലാസുകൾ ജനുവരി നാല്​ മുതൽ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പപ്​ തീരുമാനിച്ചിട്ടുണ്ട്​. സംസ്ഥാനത്തെ കോളജുകളും ജനുവരി നാല്​ മുതൽ ആരംഭിക്കും.

Tags:    
News Summary - CBSE board exam commencement date to be announced at 6 pm on December 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.