Posted On
date_range Updated On
date_range സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫല പ്രഖ്യാപനം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച ഉച്ച 12 മണിക്കാണ് ഫലപ്രഖ്യാപനം.
ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.
cbse.gov.in അല്ലെങ്കിൽ cbse.nic.in വെബ്സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്, എസ്.എം.എസ്, ഡിജിലോക്കർ, ഉമാങ് ആപ് വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂടെ വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.
കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ഇേന്ററൺ മാർക്ക്, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.