തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകള്‍, യൂനിവേഴ്സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അധ്യയനവര്‍ഷത്തെ പി.ജി പ്രവേശനം ഒക്ടോബര്‍ ആറിന് ഉച്ചക്ക് മൂന്നുവരെ നീട്ടി. ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും ഒക്ടോബര്‍ ആറിന് ഉച്ചക്ക് മൂന്നുവരെ ലഭ്യമാകും. ഒഴിവുകളുടെ വിവരത്തിന് അതത് കോളജുമായോ സര്‍വകലാശാല സെന്ററുമായോ ബന്ധപ്പെടണം.
കാലിക്കറ്റ് സര്‍വലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ ഫിസിക്കല്‍ സയന്‍സ് അസി. പ്രഫസര്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ വിശദമായ ബയോ ഡേറ്റ സര്‍വകലാശാല വെബ്സൈറ്റ് വഴി ഒക്ടോബര്‍ 13നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ കോമേഴ്സ് അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ ഏഴിന് പകല്‍ രണ്ടിന് ഐ.ടി.എസ്.ആറില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകള്‍, സര്‍വകലാശാല സെന്ററുകള്‍, പഠനവകുപ്പുകള്‍ എന്നിവയിലെ 2023-24 അധ്യയനവര്‍ഷത്തെ വിദ്യാർഥി യൂനിയന്‍ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ഒന്നാം ഘട്ടം പഠനവകുപ്പുകളില്‍ ഒക്ടോബര്‍ 18ന് നടക്കും. അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഒക്ടോബര്‍ മൂന്നിന് പുറപ്പെടുവിക്കും. രണ്ടാംഘട്ടം ഒക്ടോബര്‍ 31ന് നടക്കും. അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഒക്ടോബര്‍ 10ന് പുറപ്പെടുവിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ കോഴ്സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ക്യാപ് ഐ.ഡി ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസട്രേഷന് നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9746594969, 7907495814.
സെപ്റ്റംബര്‍ 18ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ പരീക്ഷ ഒക്ടോബര്‍ അഞ്ചിന് പകല്‍ 1.30ന് നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.എഫ്.ടി സെപ്റ്റംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ, എം.എസ് സി നവംബര്‍ 2021, 2022 റെഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 13വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.