കാലിക്കറ്റിൽ ട്രയൽ അലോട്ട്​മെൻറായി; 38,092 മെറിറ്റ്​​ സീറ്റുകൾ

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു. മാനേജ്മെൻറ്​ സീറ്റുകൾ ഒഴികെയുള്ള 38,092 സീറ്റുകളിലേക്കാണ് അലോട്ട്മെൻറ്​. ആവശ്യമുള്ളവർക്ക്​ ഈ മാസം 21 വരെ കോളജ്​, കോഴ്​സ്​ ഓപ്​ഷനുകൾ പുനഃക്രമീകരിക്കാം. www.cuonline.ac.in/ug എന്ന വെബ്‌സൈറ്റിൽ അലോട്ട്​മെൻറ്​ പരിശോധിക്കാം.

ഇതിനായി വിദ്യാർഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആൻഡ്​​ ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല.

പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിൻറൗട്ട് ഈ മാസം 21നകം എടുക്കണം. 1,31,038 അപേക്ഷകളാണ്​ ഇത്തവണയുള്ളത്​. മാനേജ്​മെൻറ്​ സീറ്റും കഴിഞ്ഞാൽ അര ലക്ഷത്തോളം അപേക്ഷകർക്ക്​ സീറ്റ്​ ലഭിക്കാനിടയില്ല. 285 കോളജുകളിലായി 114 പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

Tags:    
News Summary - Calicut University Trial Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.