പ്രൈവറ്റ് രജിസ്ട്രേഷന് വഴി 2020 ല്‍ ബി.എ അഫ്ദലുല്‍ ഉലമ, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം & ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം തുടര്‍പഠനം മുടങ്ങിയവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം സി.ഡി.ഒ.ഇ (മുന്‍ എസ്.ഡി.ഇ.) വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന് വിങ്ങില്‍ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (സി.ബി.സി.എസ്.എസ്-2023) പുനഃപ്രവേശനം നേടാം. പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ഏപ്രില്‍ നാല് വരെയും 500 രൂപ അധിക പിഴയോടെ ഏപ്രില്‍ ഒമ്പത് വരെയും അപേക്ഷിക്കാം. ഫോണ്‍: 0494 2400288, 0494 2407356.
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ ബി.എസ് സി പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രില്‍ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 17ന് തുടങ്ങും.
എസ്.ഡി.ഇ ഒന്നാം സെം ജൂലൈ 2018, രണ്ടാം സെം ജനുവരി 2019, മൂന്നാം സെം ജൂലൈ 2019, നാലാം സെം ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബാര്‍കോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെം വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബര്‍ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 15, 30, മേയ് നാല്, ആറ് തീയതികളില്‍ നടക്കും. അധ്യാപകര്‍ക്ക് ഏപ്രില്‍ 15ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഏപ്രില്‍ 30 നും (ബി.കോം) മേയ് നാലിനും ആറിനുമായി (ബി.എ) തിരിച്ചേല്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.