തേഞ്ഞിപ്പലം: ലോ കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം ജൂണ്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് 14ന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.എ ഏപ്രില്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എസ്.ഡി.ഇ 2021 പ്രവേശനം പി.ജി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് ജൂണ്‍ 24 മുതല്‍ ആഗസ്റ്റ് അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാര്‍ഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസുകളുടെ വിശദ സമയക്രമം വെബ്സൈറ്റില്‍.
എസ്.ഡി.ഇ 2022 പ്രവേശനം യു.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന് ഫീസ് പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ജൂലൈ അഞ്ചുവരെയും 500 രൂപ പിഴയോടെ ജൂലൈ 10 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356.
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (മോഡ്-1) അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാല ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം ആഗ്രഹിക്കുന്നവര്‍ 26നകം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രോ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.