ബി.ബി.എ എല്‍.എല്‍.ബി (2016 പ്രവേശനം), എല്‍.എല്‍.ബി യൂനിറ്ററി (2018 പ്രവേശനം) ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം-2009) സ്കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധന, പകര്‍പ്പ് എന്നിവക്ക് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ 29ന് തുടങ്ങും. നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി.) ബി.ടി.എ, ബി.എ മള്‍ട്ടിമീഡിയ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ ടെലിവിഷന്‍ ആന്‍ഡ് ഫിലിം, ബി.എസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ, ബി.എ, ബി.എസ്.ഡബ്ല്യു സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം 31ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി അനുബന്ധ വിഷയങ്ങളുടെ (സി.ബി.സി.എസ്.എസ്-യു.ജി.) െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ മേയ് 31ന് തുടങ്ങും.
മേയ് 26ന് തുടങ്ങുന്ന അദീബ് ഇ ഫാസില്‍ ഫൈനല്‍ െറഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍/ മേയ് 2023 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 23 മുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ലഭ്യമാകും.
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2017 സ്കീം, 2019 പ്രവേശനം) മേയ് 2023 െറഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 29 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.