കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ഗ​വേ​ഷ​ണ പ​രി​ശീ​ല​നം

തേ​ഞ്ഞി​പ്പ​ലം: ‘ബ്ര​യോ​ഫൈ​റ്റു​ക​ളു​ടെ വ​ര്‍ഗീ​ക​ര​ണ​വും പ​രി​സ്ഥി​തി ശാ​സ്ത്ര​വും’ വി​ഷ​യ​ത്തി​ല്‍ ഗ​വേ​ഷ​ക​ര്‍ക്കാ​യി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ​സ്യ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗം സെ​മി​നാ​ര്‍ ഹാ​ളി​ല്‍ 16ന് ​രാ​വി​ലെ 10ന് ​തു​ട​ങ്ങു​ന്ന പ​രി​പാ​ടി പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ദ്യാ​ര്‍ഥി​ക​ള്‍, ഗ​വേ​ഷ​ക​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ക്കാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​കും.

ഓ​ഡി​റ്റ് കോ​ഴ്സ് പു​നഃ​പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ 2020 പ്ര​വേ​ശ​ന ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്സ് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്കു​ള്ള പു​നഃ​പ​രീ​ക്ഷ 18ന് ​ന​ട​ക്കും. സ്ട്രീം ​ചേ​ഞ്ച് വ​ഴി റെ​ഗു​ല​ര്‍ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റി​യ​വ​ര്‍ക്കും പു​നഃ​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാം. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളും ഓ​ണ്‍ലൈ​ന്‍ ലി​ങ്കും വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2020 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

22 മു​ത​ല്‍ 26 വ​രെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ യു.​ജി, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് പ​രീ​ക്ഷ​ക​ള്‍ (സ്പെ​ഷ​ല്‍ പ​രീ​ക്ഷ​ക​ളും പു​നഃ​പ​രീ​ക്ഷ​ക​ളു​മു​ള്‍പ്പെ​ടെ) മാ​റ്റി​വെ​ച്ചു. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

സി.എച്ച് ചെയറിൽ പ്ര​ഭാ​ഷ​ണം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി.​എ​ച്ച് ചെ​യ​ര്‍ ഇ​ന്ത്യ​യി​ലെ ക​ര്‍മ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. 18ന് ​രാ​വി​ലെ 10ന് ​സി.​എ​ച്ച് ചെ​യ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ നെ​ത​ര്‍ലാ​ൻ​ഡ്സ് ലൈ​ഡ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​മ​ഹ്‌​മൂ​ദ് കൂ​രി​യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.