പരീക്ഷ
എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മേയ് 15 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ േമയ് 24ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവിഭാഗത്തില്‍ സ്പെസിമെന്‍ കലക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കാൻ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് മേയ് 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ ഏപ്രില്‍ 2023 അഡീഷനല്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് േമയ് ആറ് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ ഫിലോസഫി ഏപ്രില്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വിവിധ ബി.വോക് പരീക്ഷകളുടെ പ്രാക്ടിക്കല്‍ േമയ് ആറിന് തുടങ്ങും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഒന്ന്, മൂന്ന് വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ േമയ് 11 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.