തേഞ്ഞിപ്പലം: ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല റേഡിയോ സി.യു, ‘ഓഡിയോ പ്രൊഡക്ഷന്‍ സ്മാര്‍ട്ട് ഫോണില്‍’ എന്ന വിഷയത്തില്‍ ഏകദിന ശിൽപശാല നടത്തുന്നു. 13ന് രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയുള്ള ശില്പശാലയില് മാധ്യമരംഗത്തെ പ്രഗല്ഭരായ ഷാജന് സി. കുമാര്‍, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുക്കും.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഓഡിയോ റെക്കോഡിങ്, പോഡ്കാസ്റ്റിങ്, മള്‍ട്ടിട്രാക്ക് ഓഡിയോ പ്രൊഡക്ഷന്‍ എന്നിവയാണ് സെഷനുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. 100 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഫോണ്‍: 9567720373.
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാൻഡ്സ്കേപ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബ്ള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷകളുടെയും അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ, എം.കോം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്ന്, രണ്ട് സെമസ്റ്റര്‍ മേയ് 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ -എല്‍എല്‍.ബി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.