തേഞ്ഞിപ്പലം: പൊതുവിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡയറ്റുമായി ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരിധിയില്‍ വരുന്ന ഹൈസ്കൂള്‍ ഫിസിക്സ് അധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതല്‍ 25 വരെ സര്‍വകലാശാല ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. 23ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2020 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രത്തില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ പേപ്പറിനും എജുക്കേഷന്‍ വിഷയത്തിനുമാണ് പരിശീലനം. വിജ്ഞാപനവും അപേക്ഷ ഫോറവും അധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭിക്കും. ഫോണ്‍ 9656356933.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ കോണ്‍ടാക്ട് ക്ലാസുകള്‍ 21ന് തുടങ്ങും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ക്ലാസിന് ഹാജറാകണം. എസ്.ഡി.ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ സമയക്രമം പരിശോധിച്ച് സെന്ററുകള്‍ ഉറപ്പുവരുത്തണം. ഫോണ്‍: 0494 2400288, 2407356, 2407494.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 23ന് തുടങ്ങും. ജനുവരി 25ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എസ്.ഡി.ഇ നവംബര്‍ 2021 പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 30ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
2016 പ്രവേശനം ബി.ബി.എ -എല്‍എല്‍.ബി, 2018 പ്രവേശനം എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്മെന്റിന് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.