കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗവും യുനെസ്‌കോ ചെയറും ചേര്‍ന്ന് സ്‌കൂള്‍ അധ്യാപകര്‍ക്കായി 'ഏളി ഐഡന്റിഫിക്കേഷന്‍ ഓഫ് ലേണിങ് ഡിസെബിലിറ്റീസ്' വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. നിർദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 20ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 9539623403.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്, അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ മൂന്നു മുതല്‍ ആറുവരെ തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടക്കും.

കോഷന്‍ ഡെപ്പോസിറ്റ്

സര്‍വകലാശാല കാമ്പസിലെ മലയാള-കേരള പഠനവിഭാഗത്തില്‍ മലയാളം എം.ഫില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 2019നോ അതിനുമുമ്പോ പ്രവേശനം നേടിയ വിദ്യാർഥികളുടെയും 2014നോ അതിനുമുമ്പോ പ്രവേശനം നേടിയ ഗവേഷക വിദ്യാർഥികളുടെയും കോഷന്‍ ഡെപ്പോസിറ്റ് 29ന് വിതരണം ചെയ്യും. രാവിലെ 10.30ന് മുമ്പേ പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

പരീക്ഷ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 15വരെയും 170 രൂപ പിഴയോടെ 19വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടി മീഡിയ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15വരെ അപേക്ഷിക്കാം.

ഒന്നാം വര്‍ഷ അഫ്‌ദലുല്‍ ഉലമ പ്രിലിമിനറി മേയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21വരെ അപേക്ഷിക്കാം. എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയത്തിന് 20വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Calicut university News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.