തേഞ്ഞിപ്പലം: ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം/അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒന്നാം വര്‍ഷ ബി.എച്ച്.എം സെപ്റ്റംബര്‍ 2021, 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 12ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ബി.വോക് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ ഒന്നുവരെയും 170 രൂപ പിഴയോടെ രണ്ടുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ അഞ്ചുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്‌ദലുല്‍ ഉലമ, ബി.എസ് സി നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്കായി ബയോടെക്‌നോളജിയില്‍ സ്‌പെഷല്‍ വിന്റര്‍ സ്‌കൂള്‍- റിഫ്രഷര്‍ കോഴ്‌സ് നടത്തും. 2023 ജനുവരി അഞ്ചുമുതല്‍ 18 വരെ നടക്കുന്ന കോഴ്‌സിന് ഡിസംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി, അനിമല്‍ ഹസ്ബന്‍ട്രി, ഫിഷറീസ്, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ ugchrdc.uoc.ac.inൽ. ഫോണ്‍: 0494 2407350, 7351.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ഡിസംബര്‍ ഒമ്പതിനകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിർദേശങ്ങളും വെബ്‌സൈറ്റില്‍.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിത്തോടനുബന്ധിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച് പൊതുജനങ്ങള്‍ക്കും യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ക്കുമായി 'സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും' എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ടി.വി. സാജിദ് (ഓഡിറ്റ് വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) ഒന്നാം സ്ഥാനം നേടി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥി എച്ച്. സ്വാതി രാജ് രണ്ടാംസ്ഥാനവും ഫസല്‍ റഹ്‌മാന്‍ മൂന്നാം സ്ഥാനവും നേടി. വി. അബ്ദുൽ സലാം സമാശ്വാസ സമ്മാനത്തിന് അര്‍ഹനായി.
വിജയികള്‍ക്ക് ചെയര്‍ വിസിറ്റിങ് പ്രഫസര്‍ ഡോ. ആര്‍സു, ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ചെയര്‍ ഭാരവാഹികളായ ഡോ.എം.സി.കെ. വീരാന്‍, ആര്‍.എസ്. പണിക്കര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി. പി. പ്രേമരാജന്‍, ആര്‍. ശ്രീലത, യു.വി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.