തേഞ്ഞിപ്പലം: എസ്.ഡി.ഇ അവസാനവര്‍ഷ എം.എ, എം.എസ് സി, എം.കോം. ഏപ്രില്‍, മേയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ രണ്ടു വരെയും 170 രൂപ പിഴയോടെ അഞ്ചു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
21ന് ആരംഭിക്കുന്ന എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ സ്‌പെഷല്‍ എജുക്കേഷന്‍ ബി.എഡ് ഹിയറിങ് ഇംപയര്‍മെന്റ്, ഇൻഡലക്ച്വല്‍ ഡിസബിലിറ്റി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 30ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21, 22, 23 തീയതികളില്‍ നടക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാർട്ട്ടൈം ബി.ടെക്. സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ രണ്ടിന് തുടങ്ങും. അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22ന് തുടങ്ങും.
എം.എഡ് രണ്ടാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രില്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
എല്‍.പി, യു.പി, എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി വിഭാഗങ്ങളില്‍ അറബിക് അധ്യാപകരാകാന്‍ പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി സര്‍വകലാശാല അറബിക് പഠനവിഭാഗം ഓറിയന്റേഷന്‍ ക്ലാസ് 20ന് രാവിലെ 9.30ന് പഠനവിഭാഗം സെമിനാര്‍ ഹാളിൽ നടക്കും. ഫോണ്‍: 9746035040, 9746572334, 9061100170.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.