തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി പാര്‍ട്ട് ടൈം, ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേര്‍ഷ്യല്‍ ആൻഡ് സ്‌പോക്കണ്‍ ഹിന്ദി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 28നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 7252.
വയനാട്ടിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കാൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള എല്‍.സി/എ.ഐ. ഒ.ബി.സി. സംവരണ വിഭാഗത്തിലേക്കുള്ള പാനല്‍ തയാറാക്കുന്നതിന് പുനര്‍വിജ്ഞാപന പ്രകാരവും അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി 30നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മുളങ്കുന്നത്തുകാവ്: ഡിസംബർ 28 മുതൽ ആരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ എപ്പിഡെമിയോളജി പാർട്ട് II റെഗുലർ / സപ്ലിമെന്‍ററി (2020 സ്കീം) പരീക്ഷക്ക് ഡിസംബർ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 14 വരെയും, 335രൂപ സൂപ്പർഫൈനോടുകൂടി 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2023 ജനുവരി നാലു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി (2016 & 2010 സ്കീം) പരീക്ഷക്ക് ഡിസംബർ അഞ്ചു മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ പിഴയോടെ 17 വരെയും, 335രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പ്രാക്ടിക്കൽ പരീക്ഷ തീയതി
ഡിസംബർ 12 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.