കെ. അശ്വതി, എൻ. നീതു
Posted On
date_range Updated On
date_range കാലിക്കറ്റ് ജേണലിസം പി.ജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു; കെ. അശ്വതിക്ക് ഒന്നാം റാങ്ക്
കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം (ഐ.സി.ജെ) 2020-21 ബാച്ചിന്‍റെ പി.ജി ഡിപ്ലോമ പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. 1200ല്‍ 988 മാര്‍ക്ക് ലഭിച്ച കെ. അശ്വതി ഒന്നാം റാങ്കിന് അര്‍ഹയായി. 984 മാര്‍ക്കോടെ എന്‍. നീതു രണ്ടാം റാങ്ക് നേടി. 975 മാര്‍ക്ക് നേടിയ ജിന്‍ജു വേണുഗോപാലിനാണ് മൂന്നാം റാങ്ക്.
പരീക്ഷഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ജനുവരി 27 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭിക്കും. ബിരുദദാന ചടങ്ങ് കോവിഡ് സ്ഥിതികൂടി പരിഗണിച്ച് ഫെബ്രുവരിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.