Posted On
date_range Updated On
date_range ബി.എസ്.സി നഴ്സിങ്: സ്പെഷൽ അലോട്ട്മെന്റ്
തിരുവനന്തപുരം: അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിങ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്ട്മെന്റ് നവംബർ മൂന്നിന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തണം.
എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുള്ള എൻ.ഒ.സി രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.