ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്മി​നി​സ്​േ​ട്ര​ഷ​നി​ൽ ബി​രു​ദം

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്മി​നി​സ്​േ​ട്ര​ഷ​നി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ബി.​എ​സ്​​സി ബി​രു​ദ​പ​ഠ​ന​ത്തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഏ​പ്രി​ൽ 10ന​കം അ​പേ​ക്ഷി​ക്ക​ണം. പ്ര​വേ​ശ​ന​പ​രീ​ക്ഷ ഏ​പ്രി​ൽ 28-ന് ​ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്മ​െൻറ് ആ​ൻ​ഡ്​ കാ​റ്റ​റി​ങ്​ ടെ​ക്നോ​ള​ജി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പ്ല​സ് ​ടു​വാ​ണ് അ​ടി​സ്​​ഥാ​ന​യോ​ഗ്യ​ത. ഇ​പ്പോ​ൾ 12-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ പ​രീ​ക്ഷ ജ​യി​ച്ച​തി​​െൻറ സാ​ക്ഷ്യ​പ​ത്രം സെ​പ്റ്റം​ബ​ർ 30-ന​കം ഹാ​ജ​രാ​ക്ക​ണം.

അ​പേ​ക്ഷ​ക​ർ​ക്ക് 2018 ജൂ​ൈ​ല ഒ​ന്നി​ന് 22 വ​യ​സ്സ്​ ക​വി​യ​രു​ത്. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. കേ​ര​ള​ത്തി​ലെ നാ​ല്​ സ്​​​ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 51 ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലേ​ക്ക് ഈ ​പ​രീ​ക്ഷ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.nchm.nic.in വെ​ബ്​​സൈ​റ്റി​ൽ. 800 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ​ക്കും 400 രൂ​പ.

Tags:    
News Summary - B.Sc. in Hotel & Hospitality Management colleges in trivandrum career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.