ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് സയൻസ് (െഎസറുകൾ) ഇക്കൊല്ലം ആഗസ്റ്റിൽ ആരംഭിക്കുന്ന പഞ്ചവത്സര സംയോജിത ബാച്ചിലർ ഒാഫ് സയൻസ് (ബി.എസ്), മാസ്റ്റർ ഒാഫ് സയൻസ് (എം.എസ്) കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ തുടങ്ങി. ശാസ്ത്രവിഷയങ്ങളിൽ തൽപരരും സമർഥരുമായ പ്ലസ് ടു ഉന്നത വിജയികൾക്കാണ് ഇൗ ഗവേഷണാധിഷ്ഠിത ബി.എസ്, എം.എസ് കോഴ്സിൽ പഠനാവസരം. െഎസറുകൾ തിരുവനന്തപുരം, തിരുപ്പതി, മൊഹാലി, പുണെ, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണിത്. പഠിപ്പിച്ച് പരീക്ഷകൾ നടത്തി വിജയികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നതും െഎസറുകൾ തന്നെയാണ്. ഇൗ ഏഴ് െഎസറുകളിലേക്കും കൂടി ബി.എസ്-എം.എസ് പ്രവേശനത്തിന് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി.
മൂന്ന് ചാനലുകൾ വഴിയാണ് പ്രവേശനം
1. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളവർക്ക്.
2. െഎ.െഎ.ടികൾ നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്-2017ൽ യോഗ്യത നേടുന്നവർക്ക്.
3. സ്റ്റേറ്റ് / െസൻട്രൽ ഹയർ സെക്കൻഡറി / തത്തുല്യബോർഡ് പരീക്ഷയിൽ (എസ്.സി.ബി) പ്ലസ് ടു ശാസ്ത്രവിഷയങ്ങളിൽ ഉന്നതവിജയം വരിച്ചവർക്ക്.
എസ്.സി.ബി പ്ലസ് ടു പരീക്ഷയിൽ ഉയർന്ന കട്ട് ഒാഫ് പെർസേൻറജ് മാർക്കോടെ വിജയിക്കുന്നവരെയാണ് പരിഗണിക്കുന്നത്. ഇതിന് പുറമെ ‘എസ്.സി.ബി’ ചാനൽ അപേക്ഷാർഥികൾ െഎസറുകൾ 2017 ജൂൺ 25ന് ദേശീയതലത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ (െഎസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) യോഗ്യത നേടുകയും വേണം.
മൊത്തം സീറ്റുകളിൽ 50 ശതമാനം കെ.വി.പി.വൈ, ജെ.ഇ.ഇ അഡ്വാൻസ്ഡ് ചാനൽവഴിയുള്ള അപേക്ഷാർഥികളെയും ശേഷിച്ച 50 ശതമാനം സീറ്റുകളിൽ എസ്.സി.ബി /െഎസർ അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവരെയും അഡ്മിഷന് പരിഗണിക്കും.അപേക്ഷാഫീസ് 2000 രൂപയാണ്. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി.
അപേക്ഷ ഒാൺലൈനായി www.iiseradmission.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കെ.വി.പി.വൈ ചാനൽവഴി അപേക്ഷിക്കുന്നതിന് ജൂൺ 12 വരെ സമയം നൽകിയിട്ടുണ്ട്. ഇവർക്കുള്ള സീറ്റ് അലോക്കേഷൻ ജൂൺ 15 മുതൽ ആരംഭിക്കും.
എസ്.സി.ബി ചാനൽ വഴിയുള്ള അപേക്ഷകൾ ജൂൺ 18 വരെയും ജെ.ഇ.ഇ അഡ്വാൻസ്ഡ് ചാനൽ വഴിയുള്ള അപേക്ഷകൾ ജൂൺ 19 വരെയും സ്വീകരിക്കുന്നതാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് അപേക്ഷാർഥികൾക്ക് ജൂൺ 19 മുതൽ സീറ്റ് അലോട്ട്മെൻറ് ആരംഭിക്കും.
എസ്.സി.ബി ചാനൽ വഴിയുള്ള അപേക്ഷാർഥികൾക്കായി ജൂൺ 25ന് നടത്തുന്ന െഎസർ ആപ്റ്റിട്യൂഡ് ടെസ്റ്റിെൻറ ഫലം ജൂൈല നാലിന് പ്രഖ്യാപിക്കും. സീറ്റ് അലോക്കേഷൻ ജൂൈല അഞ്ചിന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഗസ്റ്റ് ആദ്യവാരത്തോടെ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കും.
ഏഴ് െഎസറുകളിലുംകൂടി പഞ്ചവത്സര ബി.എസ്-എം.എസ് കോഴ്സുകളിൽ ആകെ 1285 സീറ്റുകളാണുള്ളത്. ഒാരോ െഎസറിലും ലഭ്യമായ സീറ്റുകൾ: തിരുവനന്തപുരം-200, പുണെ-200, തിരുപ്പതി-125, മൊഹാലി-200, േഭാപാൽ-260, ബർഹാംപുർ-100, കൊൽക്കത്ത-200. അഡ്മിഷൻ ലഭിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. പഠനമികവ് വിലയിരുത്തിയാവും സ്കോളർഷിപ് പുതുക്കി നൽകുക. അഡ്മിഷൻ ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. കൂടുതൽ വിവരങ്ങൾ www.iiseradmission.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.