Posted On
date_range Updated On
date_range ബി.ഫാം പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8ൽ പറയുന്ന അസ്സൽ രേഖകളും സഹിതം മാർച്ച് 26ന് വൈകീട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.