ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്ററലിജൻസ് ഓഫിസർമാരെ (ഗ്രേഡ്-2/ടെക്നിക്കൽ) നിയമിക്കുന്നു. ജനറൽ സെൻട്രൽ സർവിസ്, ഗ്രൂപ് സി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ശമ്പളനിരക്ക് 44,900-1,42,400 രൂപ. കേന്ദ്ര സർക്കാർ അനുവദനീയമായ ആനുകൂല്യങ്ങൾ ലഭിക്കും. ആകെ 258 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി, ഒ.ബി.സി-എൻ.സി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: അക്കാദമി മെറിറ്റുള്ള ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) ബിരുദം അല്ലെങ്കിൽ എം.എസ്‍സി (കമ്പ്യൂട്ടർ സയൻസ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ഇ.സി/എം.സി.എ). ബന്ധപ്പെട്ട വിഷയത്തിൽ പ്രാബല്യത്തിലുള്ള (2023/2024/2025) ഗേറ്റ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി 18-27 വയസ്സ്. അർഹതയുള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ/ പരീക്ഷ ഫീസ് 100 രൂപ + റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് -100 രൂപ. ഓൺലൈനിൽ നവംബർ 16 വരെ അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ സയൻസ്, ഐ.ടി ഇൻഫർമേഷൻ ടെക്നോളജി സ്ട്രീമിൽ 90 ഒഴിവുകളിലും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സ്ട്രീമിൽ 168 ഒഴിവുകളിലുമാണ് നിയമനം. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.