Posted On
date_range Updated On
date_range ആസിഫ് കെ. യൂസുഫ് പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി ആസിഫ് കെ. യൂസുഫ് ചുമതലയേറ്റു. ഡയറക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ അഡീഷനൽ സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി (ഒ.എസ്.ഡി) നിയമിച്ചതിനെ തുടർന്നാണിത്.
2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ആസിഫ് നോർക്ക ഡയറക്ടർ പദവിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. നേരത്തേയുണ്ടായിരുന്ന അധിക ചുമതലകൾക്ക് പുറമെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ അധിക ചുമതലയും ആസിഫിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.