തിരുവനന്തപുരം: കേരളത്തിലെ ആേരാഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സ്കൂളുകളിൽ 2017 ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന ഒാക്സിലിയറി നഴ്സിങ് ആൻഡ് മിഡ്വൈഫ്സ് കോഴ്സിെൻറ പരിശീലനത്തിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.
1. ജെ.പി.എച്ച്.എൻ െട്രയിനിങ് സ്കൂൾ, തൈക്കാട്, തിരുവനന്തപുരം ഫോൺ: 0471 2330782
2. ജെ.പി.എച്ച്.എൻ െട്രയിനിങ് സ്കൂൾ, തലയോലപ്പറമ്പ്, കോട്ടയം ഫോൺ: 04829 237520
3. ജെ.പി.എച്ച്.എൻ െട്രയിനിങ് സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട് ഫോൺ: 04922 217241
4. ജെ.പി.എച്ച്.എൻ െട്രയിനിങ് സ്കൂൾ, കാസർകോട് ഫോൺ: 04994 227613
ആകെ സീറ്റുകളുടെ എണ്ണം 130. ഇതിൽ ജെ.പി.എച്ച്.എൻ െട്രയിനിങ് സ്കൂൾ, തൈക്കാട്, തിരുവനന്തപുരം (എസ്.സി / എസ്.ടി വിഭാഗക്കാർക്കുമാത്രം) ഒഴികെയുള്ള 100 സീറ്റുകളിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും.
അപേക്ഷകർക്ക് 2017 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയാൻ പാടില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്ന് വയസ്സും പട്ടിക ജാതി / വർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായ പരിധിയിൽ ഇളവ് അനുവദിക്കും.
അപേക്ഷ ഫോറവും പ്രോസ്പെക്ടസും ആേരാഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhs.kerala.gov.in) ലഭ്യമാണ്. പട്ടികജാതി / വർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ് അപേക്ഷ ഫീസ്, പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത അപേക്ഷ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 15ന് ൈവകീട്ട് അഞ്ചിനകം ബന്ധപ്പെട്ട െട്രയിനിങ് സെൻറർ പ്രിൻസിപ്പലിന് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.