കൊച്ചി: ഇന്ദിര ഗാന്ധി നാഷനൽ ഒാപ്പൺ യൂനിവേഴ്സിറ്റിയുടെ ജനുവരി 2018 സെഷനിൽ ആരംഭിക്കുന്ന വിവിധ േകാഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡയറ്റിക്സ് ആൻഡ് ഫുഡ് സർവിസ് മാനേജ്മെൻറ്, റൂറൽ ഡെവലപ്െമൻറ്, കൗൺസലിങ് ആൻഡ് ഫാമിലിതെറപ്പി, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ വർക്ക്, സോഷ്യൽ വർക്ക് (കൗൺസലിങ്), ഫിലോസഫി, എജുക്കേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ആന്ത്രോപ്പോളജി, മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, കോമേഴ്സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ഇഗ്നോ ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്.
കൂടാതെ സയൻസ്, ആർട്സ്, ടൂറിസം സ്റ്റഡീസ്, കോമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദ പഠനത്തിനും വ്യത്യസ്ത ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ബാച്ച്ലർ പ്രിപ്രേറ്ററി പ്രോഗ്രാമിനും (ബി.പി.പി) ഇപ്പോൾ അപേക്ഷിക്കാം.
വിവരങ്ങൾക്കും ഒാൺലൈൻ അപേക്ഷകൾക്കും
www.ignou.ac.in ഒാ http://onlineadmission.ignou.ac.in അഡ്മിഷൻ ലിേങ്കാ സന്ദർശിക്കുക. അവസാന തീയതി: ഡിസംബർ 31.
എം.ബി.എ, എം.ബി.എ ബാങ്കിങ് ആൻഡ് ഫിനാൻസ്, മാസ്റ്റർ ഒാഫ് ആർട്സ് ഇൻ എജുക്കേഷൻ, എം.കോം വിത്ത് ഫിനാൻസ് ആൻഡ് ടാക്സേഷൻ, എം.കോം വിത്ത് മേജർ ഇൻ മാനേജ്മെൻറ് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ സ്ട്രാറ്റജീസ്, എം.എസ്സി മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം വിത്ത് മേജർ ഇൻ അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, ബി.കോം വിത്ത് കോർപ്പറേറ്റ് അഫേയഴ്സ്, ബി.കോം ഇൻ കോസ്റ്റ് അക്കൗണ്ടൻസി എന്നിവക്ക് ഒാഫ്ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷഫോറവും പ്രോസ്െപക്ടസും ഇഗ്നോയുടെ കൊച്ചി റീജനൽ സെൻററിൽ ലഭിക്കും. ഫോൺ: 0484-2340203, 2348189.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.