representational image

വിഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി സെന്‍ററിൽ ഡിസംബറിൽ തുടങ്ങുന്ന വിഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/വർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ keralamediaacademy.org ലൂടെ സമർപ്പിക്കാം. അപേക്ഷഫീസ് 300 രൂപ (പട്ടികജാതി/പട്ടിക/ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. ഫോൺ: 0484 2422275, 9447607073.

Tags:    
News Summary - Apply for video editing course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.