ജെ.ഇ.ഇ അഡ്വാൻസ്ഡിന്​ 17 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2020 പരീക്ഷക്കുള്ള ഒാൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. ​

െഎ.​െഎ.ടികളിൽ പ്ര​േവ​ശനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ jeeadv.ac.in വെബ്​സൈറ്റിലൂടെ സെപ്റ്റംബർ 17നകം അപേക്ഷിക്കണം. ഫീ അട​ക്കാനുള്ള അവസാന തീയതി സെപ്​റ്റംബർ 18 ആണ്​.

ജെ.ഇ.ഇ മെയിനി​െൻറ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്​ട മാർക്ക്​ നേടിയവർക്കാണ്​ അപേക്ഷിക്കാവുന്നത്​.

പൊതു റാങ്ക്​ലിസ്​റ്റിൽ 90.3765335 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 70.2435518 ശതമാനവും ഒ.ബി.സിക്ക്​ 72.8887969 ശതമാനവും എസ്​​.സിക്ക്​ 50.1760245 ശതമാനവും എസ്​.ടി വിഭാഗത്തിന്​ 39.0696101 ശതമാനവുമാണ്​ കട്ട്​ഒാഫ്​ മാർക്ക്​. സെപ്​റ്റംബർ 27നാണ്​ പരീക്ഷ നടക്കുക. മൂന്ന്​ മണിക്കൂറാണ്​ ഒാരോ വിഷയങ്ങൾക്കും പരീക്ഷാസമയം. ഒക്​ടോബർ അഞ്ചിന്​ ഫലം പ്രഖ്യാപിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.