ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗുവാഹതി സെപ്റ്റംബറിൽ ആരംഭിക്കുന്ന ബി.എസ്.സി (ഓണേഴ്സ്) ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓൺലൈൻ ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിന് ഓൺെലെനിൽ മേയ് 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ https://opadmission.iitg.ac.inൽ. യോഗ്യത: മാത്തമാറ്റിക്സ് അടക്കമുള്ള ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടു/ തത്തുല്യ പരീക്ഷ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
പ്രവേശനം: ഐ.ഐ.ടി ഗുവാഹതി നടത്തുന്ന ഓൺലൈൻ ക്വാളിഫയർ ടെസ്റ്റ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും. ക്വാളിഫയർ ടെസ്റ്റിന് സജ്ജരാകുന്നതിന് പ്രത്യേക പ്രിപറേറ്ററി ഓൺലൈൻ കോഴ്സ് ലഭ്യമാണ്.
‘ജെ.ഇ.ഇ അഡ്വാൻസ്ഡ്’ പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുള്ളവർക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ്. അപേക്ഷാ ഫീസ് -500 രൂപ. ക്വാളിഫയർ ടെസ്റ്റ് ഫീസ് -2000 രൂപ. അഡ്മിഷൻ ഫീസ് -50,000 രൂപ. നാലു വർഷത്തേക്ക് അഡ്മിഷൻ ഫീസടക്കം മൊത്തം കോഴ്സ് ഫീസ് 3,49,000 രൂപയാണ്. iitg.ac.in/acad/programmes/bsc.php എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ എൻജിനീയർ, ഡേറ്റ അനലിസ്റ്റ് എ.ഐ എൻജിനീയർ, ബിഗ് ഡേറ്റ എൻജിനീയർ, ഡേറ്റ ആർക്കിടെക്ട്, മെഷീൻ ലേണിങ് എൻജിനീയർ, എ.ഐ റിസർച് സയന്റിസ്റ്റ് മുതലായ തൊഴിൽസാധ്യതകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.