അലിഗഡ് മുസ്​ലിം സർവകലാശാല: ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: അലിഗഡ് മുസ്​ലിം സർവകലാശാലയിൽ ബിരുദ (യു.ജി) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി എട്ട് വരെ നീട്ടി. സർവകലാശാല അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ അപേക്ഷ നൽകാത്ത വിദ്യാർഥികൾക്ക് 2025 ഫെബ്രുവരി 8നകം ഔദ്യോഗിക വെബ്സൈറ്റായ oaps.amuonline.ac.in സന്ദർശിച്ച് അപേക്ഷ നൽകാവുന്നതാണ്.

പിഴയില്ലാതെ ഫെബ്രുവരി 8 വരെയും പിഴയോട് കൂടി ഫെബ്രുവരി 15 വരെയുമാണ് വിദ്യാർഥികൾക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന സമയം.

നേരെത്തെ, ജനുവരി 31 വരെ പിഴയില്ലാതെയും ഫെബ്രുവരി 7 വരെ പിഴയോട് കൂടിയും അപേക്ഷിക്കാനാണ് സമയം അനുവദിച്ചിരുന്നത്.

Tags:    
News Summary - Aligarh Muslim University ug course application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.