എയിംസ്​ എം.ബി.ബി.എസ്​: ഒന്നാംഘട്ട വേക്കൻസി റൗണ്ട്​ രജിസ്​ട്രേഷൻ ഇന്ന്​

മോപ്​ അപ്​ റൗണ്ടിനുശേഷം എല്ലാ എയിംസുകളിലും (ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​) എം.ബി.ബി.എസ്​ സീറ്റുകളുടെയും അർഹരായവരുടെയും ലിസ്​റ്റ്​ www.aimsexams.org ൽ ജനുവരി 10ന്​ പ്രസിദ്ധപ്പെടുത്തും.

ഫസ്​റ്റ്​ വേക്കൻസി റൗണ്ട്​ കൗൺസലിങ്​ വഴിയാണ്​ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്​മിഷൻ. ഫസ്​റ്റ്​ വേക്കൻസി റൗണ്ട്​ കൗൺസലിങ്​ ജനുവരി 12ന്​ രാവിലെ 8.30ന്​​ എയിംസ്​ ന്യൂഡൽഹി ജെ.എൽ ഓഡിറ്റോറിയത്തിൽ നടത്തും. ഇതിൽ പ​​ങ്കെടുക്കുന്നതിന്​ ജനുവരി 10ന്​ വൈകീട്ട്​ നാലിനുമുമ്പ്​ രജിസ്​റ്റർ ചെയ്​തിരിക്കണം.

മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റി (എം.സി.സി) നൽകിയ രജിസ്​ട്രേഷൻ സ്ലിപ്​ പ്രിൻറൗട്ട്​, ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫസ്​റ്റ്​ വേക്കൻസി റൗണ്ട്​ കൗൺസലിങ്ങിൽ പ​ങ്കെടുക്കാം. വിവരങ്ങൾക്ക്​ വെബ്​സൈറ്റ്​ കാണുക.

Tags:    
News Summary - AIIMS MBBS: First Phase Vacancy Round Registration Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.