ഐ.ഐ.എസ്.ടിയിൽ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനം

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്‍ ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തിരുവനന്തപുരം (വലിയമല) വിവിധ വകുപ്പുകളിലേക്ക് 2026 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ നവംബർ 20നകം അപേക്ഷിക്കാം.

എയ്റോ സ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകളിലാണ് ഗവേഷണ പഠനാവസരം. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iist.ac.in ൽ ലഭിക്കും. പ്രായപരിധി 35.

പ്രവേശന യോഗ്യത: എം.ഇ/എം.ടെക് (60 ശതമാനം മാർക്ക്/തത്തുല്യം.

(ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/തത്തുല്യം ഗ്രേഡ് മതി) അല്ലെങ്കിൽ എം.എസ്-എൻജിനീയറിങ് (സി.ജി.പി.എ 8/10 കുറയരുത്). ഗേറ്റ്/സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ്/എൻ.ബി.എച്ച്.എം/ ജെസ്റ്റ് യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ ഐ.ഐ.എസ്.ടി ഡിസംബർ 15ന് വലിയമലയിൽ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടണം.

75 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം.

ഐ.ഐ.എസ്.ടി,ഐ.ഐ.ടികളിൽ നിന്നും 7.50 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് ഗേറ്റ് സ്കോർ ആവശ്യമില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളുമെല്ലാം പ്രവേശന വിജ്ഞാപനത്തിലുണ്ട്.

Tags:    
News Summary - Admission to PhD program at IIST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.