പ്രതീകാത്മക ചിത്രം
വളരെ ചുരുങ്ങിയ ഫീസിൽ മികച്ച സൗകര്യങ്ങളോടുകൂടിയ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ വിദ്യാഭ്യാസത്തിന് ന്യൂഡൽഹി ഉൾപ്പെടെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസുകളിൽ) അവസരം. ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടുകാർക്ക് 2026 ആഗസ്റ്റ് സെഷനിലാരംഭിക്കുന്ന ഇനിപ്പറയുന്ന കോഴ്സുകളിൽ പ്രവേശനം തേടാം. പ്രവേശന പരീക്ഷയുണ്ട്.
ബി.എസ് സി (ഓണേഴ്സ്) നഴ്സിങ്
നാലു വർഷം. വനിതകൾക്ക് മാത്രമാണ് പ്രവേശനം. ഓരോ എയിംസിലും ലഭ്യമായ സീറ്റുകൾ- ഡൽഹി 96, ബതിൻഡ 60, ഭോപാൽ 90, ഭുവനേശ്വർ 75, ബിബിനഗർ 60, ബിലാസ്പൂർ 40, ദേവ്ഗഡ് 60, ഗോരഖ്പൂർ 60, ഗുവാഹതി 75, ജമ്മു 60, ജോധ്പൂർ 100, കല്യാണി 60, മംഗളഗിരി 100, നാഗ്പൂർ 70, പട്ന 75, റായ്ബറേലി 50, റായ്പൂർ 75, ഋഷികേശ് 100, രാജ്ഘോട്ട് 60 (ആകെ 1366).
പ്രവേശന യോഗ്യത ● ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
ബി.എസ് സി നഴ്സിങ് (പോസ്റ്റ് ബേസിക്)
രണ്ടു വർഷം, എയിംസ് ന്യൂഡൽഹി- സീറ്റ്- 50, യോഗ്യത- പ്ലസ്ടു/തത്തുല്യം, ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി അംഗീകൃത ഡിപ്ലോമ, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.
ബി.എസ് സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾ
ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജിൻ, ഓപറേഷൻ തിയറ്റർ ടെക്നോളജി, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, മെഡിക്കൽ ഡയാലിസിസ് തെറപ്പി ടെക്നോളജി, മെഡിക്കൽ ലാബറട്ടറി ടെക്നോളജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, റേഡിയോ തെറപ്പി ടെക്നോളജി, ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, റെസ്പിറേറ്ററി തെറപ്പിസ്റ്റ്, കാർഡിയാക് ടെക്നോളജി, എൻഡോസ്കോപ്പി ടെക്നോളജി, ഒപ്ടോമെട്രി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, യൂറോളജി ടെക്നോളജി മുതലായ കോഴ്സുകളിൽ വിവിധ എയിംസുകളിലായി 295 സീറ്റുകളാണുള്ളത്. കോഴ്സ് കാലാവധി 3 വർഷം + 6 മാസം/ഒരുവർഷത്തെ ഇന്റേൺഷിപ്പുമുണ്ട്.
പ്രവേശന യോഗ്യത ● ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
പട്ടിക വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയുടെ മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്. ഇത് www.aiimsexams.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1600 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
പ്രവേശന പരീക്ഷ:ബി.എസ് സി (ഓണേഴ്സ്) നഴ്സിങ്- ജൂൺ 27നും ബി.എസ് സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് ജൂലൈ നാലിനും രാജ്യത്തെ പ്രധാന നഗരങ്ങളിൽവെച്ച് നടത്തും. ഓൺലൈൻ മോഡിലാണ് പരീക്ഷ.
ബി.എസ് സി (ഓണേഴ്സ്) നഴ്സിങ് പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ മൊത്തം 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. സമയം രണ്ടുമണിക്കൂർ.
ബി.എസ് സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. സമയം ഒന്നരമണിക്കൂർ.
പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ (ഒ.ബി.സിക്ക് 45 ശതമാനം, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 40 ശതമാനം) നേടുന്നവരെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ജനറൽ, ഒ.ബി.സി (നോൺ ക്രീമിലെയർ), പട്ടിക വീഭാഗങ്ങൾക്ക് പ്രത്യേക മെറിറ്റ് ലിസ്റ്റ് തയാറാക്കും.
ബി.എസ് സി നഴ്സിങ് (പോസ്റ്റ് ബേസിക്), പ്രവേശന പരീക്ഷ മേയ് 30ന് ഡൽഹിയിൽ നടത്തും.
എൻട്രൻസ് ഫലം: ബി.എസ് സി നഴ്സിങ് പരീക്ഷാഫലം ജൂലൈ നാലിനും ബി.എസ് സി അലൈഡ് ഹെൽത്ത് കെയർ ഫലം ജൂലൈ 10നും നഴ്സിങ് പോസ്റ്റിങ് ബേസിക് ഫലം ജൂൺ അഞ്ചിനും പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോക്കേഷൻ തീയതികൾ പീന്നീട് അറിയിക്കും. എസ്.സി/എസ്.ടി, പി.ഡബ്ല്യു.ബി.ഡി, ഒ.ബി.സി, ഇ.ഡബ്ല്യുഎസ് വിഭാഗക്കാർക്ക് സംവരണമുണ്ട്.
കോഴ്സ് ഫീസ് (പ്രവേശന സമയത്ത് അടക്കേണ്ടത്): -രജിസ്ട്രേഷൻ ഫീസ് 25 രൂപ, ട്യൂഷൻ ഫീസ്-ബി.എസ് സി (ഓണേഴ്സ്) നഴ്സിങ്-600 രൂപ, പോട്ട്മണി 960 രൂപ, ഹോസ്റ്റൽ 480 രൂപ,
ബി.എസ് സി നഴ്സിങ് പോസ്റ്റ് ബേസിക്- ട്യൂഷൻ ഫീസ്-200, പോട്ട്മണി 480, ഹോസ്റ്റൽ 240.
ബി.എസ് സി(എം.ആർ.ഐ.ടി), ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് ഡെന്റൽ ഹൈജിൻ, ഓപറേഷൻ തിയറ്റർ ടെക്നോളജി-ട്യൂഷൻ ഫീസ്-300 രൂപ, പോട്ട്മണി 720 രൂപ, ഹോസ്റ്റൽ സെക്യൂറിറ്റി ഡെപ്പോസിറ്റ് 1000 രൂപ (ഇത് തിരികെ ലഭിക്കും).
എയിംസുകളിൽ എം.എസ് സി നഴ്സിങ് എം.എസ് സി എം. ബയോ ടെക്നോളജി പ്രവേശന പരീക്ഷ ജൂണിൽ
ന്യൂഡൽഹി അടക്കം വിവിധ എയിംസുകളിലായി ഈ വർഷം നടത്തുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് ഓൺലൈനിൽ ഏപ്രിൽ 24 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം.
കോഴ്സുകൾ:എം.എസ് സി നഴ്സിങ്: സ്പെഷലൈസേഷനുകൾ- കാർഡിയോളജിക്കൽ സി.ടി.വി.എസ് നഴ്സിങ്, ടെക്നോളജിക്കൽ നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, നെഫ്രോളജിക്കൽ നഴ്സിങ്, ക്രിട്ടിക്കൽ കെയർ നഴ്സിങ്, പീഡിയാട്രിക് നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഒബ്സ്റ്റട്രിക്കൽ ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, ട്രോമ ആൻഡ് എമർജൻസി നഴ്സിങ്.
എം.എസ് സി: മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോ കെമിസ്ട്രി, ബയോ ഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, റിപ്രൊഡക്ടിവ് ബയോളജി ആൻഡ് ക്രിമിനൽ എംബ്രിയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി.
മാസ്റ്റേഴ്സ് ഇൻ (എം) ബയോടെക്നോളജി
ഓരോ എയിംസിലും ലഭ്യമായ മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും പ്രവേശന യോഗ്യതയും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളുമെല്ലാം അടങ്ങിയ 2026ലെ പ്രോസ്പെക്ടസ് ഔദ്യോഗിക വെബ്സൈറ്റായ www.aiimsexams.ac.in ലഭ്യമാണ്.
അപേക്ഷ ഫീസ് 200 രൂപ, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1600 രൂപ, ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. എം.എസ് സി നഴ്സിങ് പ്രവേശന പരീക്ഷ ജൂൺ 20നും മറ്റ് എം.എസ്സി, എം. ബയോടെക്നോളജി കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13നും നടത്തും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.