25 സ്വാശ്രയ എൻജി. കോളജുകളിൽ പുതിയ കോഴ്സും സീറ്റ് വർധനയും

തിരുവനന്തപുരം: സംസ്ഥാനത്തെ 25 സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്സുകളും സീറ്റ് വർധനയും അനുവദിച്ച് സർക്കാർ ഉത്തരവ്. ഈ വർഷം മുതൽ വിദ്യാർഥി പ്രവേശനം നൽകാവുന്ന രീതിയിലാണ് കോഴ്സുകൾക്ക് ഭരണാനുമതി നൽകിയത്. ഇതുവഴി 1260 ബി.ടെക് സീറ്റുകൾ ഈ വർഷം വർധിച്ചു. ഈ സീറ്റുകൾ ഉൾപ്പെടുത്തിയാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ആയിരക്കണക്കിന് ബി.ടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനിടെയാണിത്. ഭൂരിഭാഗം കോളജുകളും ഡിമാൻഡ് കൂടിയ ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സിലാണ് പുതിയ ബാച്ചുകൾ തുടങ്ങുകയോ സീറ്റ് വർധന നേടുകയോ ചെയ്തത്. സമീപകാലത്ത് ആദ്യമായാണ് സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇത്രയധികം കോഴ്സും സീറ്റ് വർധനയും അനുവദിക്കുന്നത്.

പുതിയ കോഴ്സുകൾ അനുവദിച്ച കോളജുകളും കോഴ്സും: മംഗളം കോളജ് ഓഫ് എൻജിനീയറിങ് -എം.സി.എ (60 സീറ്റ്), ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), മരിയൻ എൻജിനീയറിങ് കോളജ് -ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് (60 സീറ്റ്), ചെങ്ങന്നൂർ സെൻറ് തോമസ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (30 സീറ്റ് 60 ആക്കി), അഗ്രികൾചർ എൻജിനീയറിങ് (30 സീറ്റ് 60 ആക്കി), ചെങ്ങന്നൂർ പ്രോവിഡൻസ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ സയൻസ് 30 സീറ്റ്), ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ഇൻറർനെറ്റ് ഓഫ് തിങ്സ് ആൻഡ് സൈബർ സെക്യൂരിറ്റി 30 സീറ്റ്), ഫെഡറൽ കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), ആദിശങ്കര കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), വിമൽ ജ്യോതി -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി 60 സീറ്റ്), ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് (60 സീറ്റ്), വിശ്വജ്യോതി കോളജ് -ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് (60 സീറ്റ്), ടോക് എച്ച് കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (90 സീറ്റ് 120 ആക്കി), അമൽ ജ്യോതി കോളജ് ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്).

മുത്തൂറ്റ് കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി 60 സീറ്റ്), പെരിന്തൽമണ്ണ എം.ഇ.എ കോളജ് -ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് (30 സീറ്റ്), എസ്.സി.എം.എസ് കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (30 സീറ്റ്), കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), സഹൃദയ കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 30 സീറ്റ്), പാലാ സെൻറ് ജോസഫ്സ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി 60 സീറ്റ്), വിദ്യ അക്കാദമി -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് 60 സീറ്റ്), തിരുവനന്തപുരം മാർബസേലിയോസ്-ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), ബസേലിയോസ് മാത്യൂസ് സെക്കൻഡ് കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീറ്റ്), നിർമല കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സീറ്റ് വർധന 30), നെഹ്റു കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് 60 സീറ്റ്), എ.ഡബ്ല്യു.എച്ച് കോളജ് -എം.സി.എ സീറ്റ് വർധന (30 സീറ്റ്), മോഹൻദാസ് കോളജ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 30 സീറ്റ്), എം.ബി.എ സീറ്റ് വർധന (30 സീറ്റ്), ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് -ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സീറ്റ് വർധന 30).

Tags:    
News Summary - 25 Self Finance Eng. In colleges New course and increase in seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.