യൂനിവേഴ്​സിറ്റി അധ്യാപകർക്ക്​ 2021 മുതൽ പി.എച്ച്​.ഡി നിർബന്ധം

ന്യൂഡൽഹി: 2021 മുതൽ യൂനിവേഴ്​സിറ്റി അധ്യാപകർക്ക്​ പി.എച്ച്​.ഡി നിർബന്ധമാക്കുന്നു. അസിസ്​റ്റൻറ്​ പ്രൊഫസർ മുതലുള്ള തസ്​തികകൾക്കാണ്​ പി.എച്ച്​.ഡി നിർബന്ധമാക്കുന്നത്​. ഇതുസംബന്ധിച്ച കരട്​ രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തി​​െൻറ പരിഗണനയിലാണെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

അധ്യാപകരായി ജോലിയിൽ പ്രവേശിക്കുന്നതിന്​ മുമ്പായി ഒരു മാസത്തെ പരിശീലന പരിപാടിയിലും ഉദ്യോഗാർഥികൾ പ​െങ്കടുക്കണം. മുമ്പ്​ ബിരുദാനന്തര ബിരുദവും നെറ്റുമായിരുന്നു യൂനിവേഴ്​സിറ്റി അധ്യാപകരാവാൻ വേണ്ട അടിസ്ഥാന യോഗ്യത. പുതിയ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തി​​െൻറ നിലവാരം ഉയർത്തുമെന്നാണ്​ പ്രതീക്ഷ.

അധ്യാപകരെ വിലയിരുത്തുന്നതിനായി കൂടുതൽ ലളിതമായ സംവിധാനവും യു.ജി.സി അവതരിപ്പിക്കുമെന്നാണ്​ സൂചന. അക്കാദമിക്​ റിസേർച്ചിന്​ യൂനിവേഴ്​സിറ്റികൾക്ക്​ പ്രത്യേക സ്​കോർ നൽകുന്നതിനുള്ള നടപടികളുമുണ്ടാകും. അധ്യാപകരുടെ ഗവേഷണത്തിലെ കഴിവ്​ കൂടി പരിഗണിച്ചാവും ​ഉദ്യോഗക്കയറ്റം ഉൾപ്പടെയുള്ളവയിൽ തീരുമാനമെടുക്കുക. ഉദ്യോഗക്കയറ്റത്തിനും പി.എച്ച്​.ഡി നിർബന്ധമാക്കുമെന്നാണ്​ സൂചന. ലോകത്തിലെ മികച്ച 500 യൂനിവേഴ്​സിറ്റികളിലേതെങ്കി​ലുമൊന്നിൽ നിന്ന്​ പി.എച്ച്​.ഡി നേടുന്നവർക്ക്​ നെറ്റ്​ യോഗ്യതയിൽ ഇളവ്​ അനുവദിക്കാനും സാധ്യതയുണ്ട്​.

Tags:    
News Summary - From 2021, PhD a must for university teachers-Career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.