Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം: രണ്ടാം അലോട്ട്മെൻറ് വിജ്ഞാപനം ആറിന്
തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിനായുള്ള വിജ്ഞാപനം ഇൗ മാസം ആറിന് പ്രസിദ്ധീകരിച്ചേക്കും.
നേരത്തേ സമർപ്പിച്ച ഒാപ്ഷനുകളിൽ പുനഃക്രമീകരണത്തിന് ഇൗ ഘട്ടത്തിൽ അവസരം നൽകും. രണ്ടാം അലോട്ട്മെൻറിനായി നേരത്തേതന്നെ ഒാപ്ഷൻ ക്ഷണിച്ചിരുന്നു.
അഖിലേന്ത്യ ക്വോട്ടയിൽ ശേഷിക്കുന്ന സീറ്റുകൾ എട്ടിന് വൈകീേട്ടാ ഒമ്പതിന് രാവിലെയോ സംസ്ഥാനങ്ങൾക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് നേരത്തേ ഒാപ്ഷൻ നൽകിയതിനാൽ അഖിലേന്ത്യ ക്വോട്ടയിൽനിന്ന് തിരികെ ലഭിക്കുന്ന സീറ്റുകളിലേക്ക് പ്രത്യേകം ഒാപ്ഷൻ സമർപ്പിക്കേണ്ട. ഇൗ സീറ്റുകൾ കൂടി ചേർത്ത് ഒമ്പതിന് രാത്രിയോ പത്തിനോ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് ആലോചന.
അവശേഷിക്കുന്ന മെഡിക്കൽ, ഡെൻറൽ സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതൽ 18 വരെയുള്ള തീയതികളിൽ മോപ് അപ് റൗണ്ട് (സ്പോട്ട് അഡ്മിഷൻ) കൗൺസലിങ് നടത്താനാണ് ശ്രമം.ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ശിപാർശ പ്രകാരം കണ്ണൂർ മെഡിക്കൽ കോളജിനെ രണ്ടാം ഘട്ട അലോട്ട്മെൻറിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.
ഇതുസംബന്ധിച്ച് ഹൈകോടതിയും ആരോഗ്യ സർവകലാശാലയും പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകി. 2016-17ൽ പ്രവേശനം റദ്ദാക്കിയ വിദ്യാർഥികളിൽനിന്ന് ഇൗടാക്കിയ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് കണ്ണൂർ മെഡിക്കൽ കോളജിെൻറ അംഗീകാരം പിൻവലിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ആരോഗ്യ സർവകലാശാലയോട് ശിപാർശ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.